ഓണം വിപണിയിൽ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കാസർകോട് ജില്ലയിൽ പരിശോധന ശക്തമാക്കി

Inspections have been intensified in Kasaragod district to prevent black market and hoarding in Onam market
Inspections have been intensified in Kasaragod district to prevent black market and hoarding in Onam market


കാസർകോട് :  ഉത്സവ വേളയിൽ ജില്ലയിലെ പ്രധാന പട്ടണങ്ങളിൽ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വിലക്കയറ്റവും തടയുന്നതിന് ജില്ലാ ഭരണസംവിധാനം നടപടികൾ ശക്തമാക്കി 'കാഞ്ഞങ്ങാട് സബ് കളക്ടർ പ്രതീക് ജെയിനിൻ്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നഗരത്തിലും മഞ്ചേശ്വരം താലൂക്കിൽ എൻഡോസൾഫാൻ സെൽ ഡപ്യൂട്ടി കലക്ടർ പി സുർജിത്തിന്റെ നേതൃത്വത്തിലും വെള്ളരിക്കുണ്ടിൽ വെള്ളരിക്കുണ്ട് തഹസിൽദാർ  മുരളിധരൻ്റെ നേതൃത്വത്തിലും സംയുക്ത ടീം പരിശോധന നടത്തി.

കാഞ്ഞങ്ങാട് 34 കടകളിലാണ് പരിശോധന നടത്തിയത് പച്ചക്കറി കടകൾ പലവ്യഞ്ജന കടകൾ ബേക്കറി . ഹോട്ടലുകൾ ഹൈപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ സബ്കളക്ടറുടെ  നേതൃത്വത്തിൽ പരിശോധന നടത്തി.മഞ്ചേശ്വരം മേഖലയിൽ 21 കടകളിൽ പരിശോധന നടത്തി 11 ക്രമക്കേടുകൾ കണ്ടെത്തി.വെള്ളരിക്കുണ്ടിൽ 20 കടകളിൽ പരിശോധന നടത്തിയതിൽ നാല് ക്രമക്കേടുകൾ കണ്ടെത്തി.വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് പ്രദർശിപ്പിക്കാൻ കർശന നിർദേശം നൽകി

Tags