ഓണ വിപണിയിൽ അളവ് തൂക്ക നിയന്ത്രണ പരിശോധന ശക്തം: കാസർകോട് ജില്ലയിലെ മൂന്ന് സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു

In Onam market, quantity and weight control checks are strong: case has been registered against three establishments in Kasaragod district
In Onam market, quantity and weight control checks are strong: case has been registered against three establishments in Kasaragod district

കാസർകോട് :ഓണക്കാല വിപണിയിൽ ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ലീഗൽമെട്രോളജി  വകുപ്പ് കാസർകോട് ജില്ലയിൽ രണ്ട് സ്ക്വാഡുകളായി പ്രത്യേക പരിശോധനകൾ ആരംഭിച്ചു.  ഓണാഘോഷത്തിന് വിപണി സജീവായതിനാൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായാണ് പരിശോധന . സെപ്റ്റംബർ ഏഴിന് ആരംഭിച്ച പ്രത്യേക പരിശോധന 14 വരെ തുടരും. തിങ്കളാഴ്ച ജില്ലയിലെ  തുണികടകൾ ഭകന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പരിശോധനയിൽ  മൂന്ന് വ്യാപാരസ്ഥാപനങ്ങൾക്കതിരെ കേസുകൾ രജിസ്റ്റർ ചെയ്തു.

  തുണികടകളിൽ ഉപയോഗിക്കുന്ന മീറ്റർ സ്കൈലുകൾ പരിശോധനയ്ക്ക്  ഹാജരാക്കാത്തതിനും പാക്കേജ് ഉൽപ്പന്നങ്ങളായ മുണ്ട്, ഷർട്ട് തുടങ്ങിയവയിൽ നിയമാനുസൃത വിവരങ്ങൾ ഇല്ലാത്തതിനും കേസുകൾ രജിസ്റ്റർ ചെയ്തു. ദോത്തി സാരി, പില്ലോ കവർ, ടവൽ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ പാക്കേജുകളിൽ നീളവും വീതിയും  രേഖപ്പെടുത്തണമെന്നാണ് നിയമം.. ജില്ലയിലെ തുണികടകളിൽ മേശകളിൽ മീറ്റർ, സെന്റിമീറ്റർ അടയാളപ്പെടുത്തിയും, ടൈലോറിങ് ടാപ്പ് തുടങ്ങി നോൺ സ്റ്റാൻഡേർഡ് അളവുകൾ ഉപയോഗിച്ചും  അളക്കുന്ന പ്രവണത തുടർന്ന് വരുന്നു. 

 ഇത്തരത്തിലുള്ള അളവുകൾ വിപണിയിൽ നിന്നും ഒഴിവാക്കുന്നതിന് പരിശോധന തുടരുമെന്ന് ലീഗൽ മെട്രോളജി.ഡപ്യൂട്ടികൺട്രോളർ. പി. ശ്രീനിവാസ അറിയിച്ചു 

Tags