ഉത്തര മലബാര്‍ ജലോത്സവം; എം. രാജഗോപാലന്‍ എം.എല്‍.എ വിജയികള്‍ക്ക് ട്രോഫി നല്‍കി

North Malabar  JALOTHSAVAM
North Malabar  JALOTHSAVAM

കാസർകോട് : ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍, നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍ പഞ്ചായത്ത് ജനകീയ സംഘാടകസമിതി എന്നിവയുടെ നേതൃത്വത്തില്‍ അച്ചാംതുരുത്തി തേജസ്വിനിയില്‍ നടന്ന ഉത്തര മലബാര്‍ ജലോത്സവത്തില്‍ പുരുഷന്‍മാരുടെ 25 പേര്‍ തുഴയും മത്സരത്തില്‍ അഴീക്കോടന്‍ അച്ചാംതുരുത്തി ഒന്നാമതെത്തി.

എകെജി പൊടോത്തുരുത്തി രണ്ടും വയല്‍ക്കര വെങ്ങാട്ട് മൂന്നും നേടി. വനിതകളുടെ 15 പേര്‍ തുഴയും മത്സരത്തിന്റെ ആവേശകരമായ അന്ത്യത്തിനൊടുവില്‍ വയല്‍ക്കര വെങ്ങാട്ട് ഒന്നാമതെത്തി. കൃഷ്ണപ്പിള്ള കാവുംചിറയുടെ രണ്ടു ടീമുകളും യഥാക്രമം രണ്ടും മൂന്നുംസ്ഥാനം നേടി. ഞായറാഴ്ച നടന്ന 15 പേര്‍ തുഴയുംപുരുഷന്മാരുടെ വള്ളംകളി മത്സരത്തില്‍ എ. കെ. ജി പോടോതുരുത്തി ഒന്നാം സ്ഥാനവും കൃഷ്ണപ്പിള്ള കാവുഞ്ചിറ രണ്ടാം സ്ഥാനവും എ.കെ.ജി മയിച്ച മൂന്നാം സ്ഥാനവും നേടി. തിങ്കള്‍ രാവിലെ മുതല്‍ വനിതകളുടെ 15 പേര്‍ തുഴയും മത്സര ഫൈനലും, പുരുഷന്‍മാരുടെ 25 പേര്‍ തുഴയും മത്സരവും ഫൈനലുമാണ് അരങ്ങേറിയത്. വിജയികള്‍ക്ക് എം രാജഗോപാലന്‍ എംഎല്‍എ ട്രോഫി നല്‍കി.

Tags