നീലേശ്വരം നഗരസഭയില്‍ മാലിന്യനീക്കത്തിന് പുതിയ വാഹനം

google news
dsh

കാസർകോട് :  നീലേശ്വരം നഗരസഭയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനി പുതിയ വാഹനം. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ ടിപ്പര്‍ ലോറി നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭ സെക്രട്ടറി കെ.മനോജ് കുമാര്‍ വാഹനത്തിന്റെ താക്കോല്‍ ഡ്രൈവര്‍ക്ക് കൈമാറി. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.രവീന്ദ്രന്‍, കൗണ്‍സിലര്‍ കെ.വി.ശശികുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ എ.കെ.പ്രകാശന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.മൊയ്തു, മറ്റ് നഗരസഭ ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ശുചീകരണ ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags