നവകേരള സദസ്സ്; അപേക്ഷകള്‍ ഒരാഴ്ചയ്ക്കകം മുഴുവനായും തീര്‍പ്പാക്കണമെന്ന് കാസർകോട് ജില്ലാ കളക്ടര്‍

google news
fdj


കാസർകോട് : നവകേരള സദസ്സ് നടന്ന മണ്ഡലങ്ങളില്‍ ലഭിച്ച അപേക്ഷകള്‍ പൂര്‍ണ്ണമായും ഒരാഴ്ചയ്ക്കകം തീര്‍പ്പാക്കണമെന്ന് ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. കൂടുതല്‍ അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ള റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ അവലോകനയോഗം ജനുവരി അഞ്ചിന് ചേരുമെന്നും അതിന് മുമ്പേ തന്നെ അപേക്ഷകള്‍ തീര്‍പ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 

Tags