നൂതന വികസന പദ്ധതികളുമായി കാഞ്ഞങ്ങാട് നഗരസഭാ വികസന സെമിനാർ

fdfg

കാസർകോട് : പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മൂന്നാം വാർഷിക പദ്ധതി (2024-25) രൂപീകരണത്തിന്റെ ഭാഗമായി
കാഞ്ഞങ്ങാട് നഗരസഭാ വികസന സെമിനാർ നടത്തി. നഗരസഭാ ടൗൺഹാളിൽ ജില്ലാ ആസൂത്രണ സമിതി അംഗം വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. 

സാംസ്ക്കാരിക ചത്വരം, നഗരസൗന്ദര്യ വത്കരണം, സാംസ്കാരിക ഇടനാഴി, കാഞ്ഞങ്ങാട് മഹോത്സവം,
സെമിനാറിൽ നിർദ്ദേശിക്കപ്പെട്ട പ്രധാനപ്പെട്ട നിർദ്ദേശമാണ്. വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ശാസ്ത്ര സാഹിത്യ ചലച്ചിത്ര ക്യാമ്പുകൾ തുടങ്ങിയവയും പദ്ധതി നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.ലത കരട് പദ്ധതി അവലോകനം നടത്തി. ക്ഷേമകാര്യ സ്ഥിരം സമതി അദ്ധ്യക്ഷൻ പി.അഹമ്മദലി, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.വി.സരസ്വതി, മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.അനീശൻ, വിദ്യാഭ്യാസ സ്ഥിരം സമതി അദ്ധ്യക്ഷ കെ.പ്രഭാവതി, കൗൺസിലർമാരായ കെ.കെ.ജാഫർ, എൻ.അശോക് കുമാർ, കെ.കെ.ബാബു, എം.ബലരാജ്, ജില്ലാ ആസൂത്രണ സമിതി അംഗം നജിമ റാഫി, നഗരാസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ അഡ്വ.കെ.രാജ്മോഹൻ എന്നിവർ സംബന്ധിച്ചു. വൈസ് ചെയർമാൻ അബ്ദുള്ള ബിൽ ടെക് സ്വാഗതവും നഗരസഭാ സെക്രട്ടറി എൻ.മനോജ് നന്ദിയും പറഞ്ഞു.  

Tags