പ്രയുക്തി 2024 മെഗാ തൊഴില്‍ മേള എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കാസർകോട് : കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രയുക്തി 2024 മെഗാ തൊഴില്‍ മേള കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കുന്നതില്‍ എംപ്ലോയ്‌മെന്റ് വകുപ്പ് നേതൃത്വം നല്‍കുന്ന ഇത്തരം തൊഴില്‍മേളകള്‍ സ്തുത്യര്‍ഹമായ പങ്കു വഹിക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു.
എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ പി.സുര്‍ജിത് വിശിഷ്ടാതിഥിയായി. ചടങ്ങില്‍ കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍ സവിത, ഗവ.കോളജ് പ്രിന്‍സിപ്പല്‍ വി.എസ്.അനില്‍കുമാര്‍ ,പ്രൊഫസര്‍മരായ എം. രാജീവന്‍, കെ.ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അജിത് ജോണ്‍ സ്വാഗതവും എംപ്ലോയ്‌മെന്റ് ഓഫിസര്‍ പി.പവിത്രന്‍ ചടങ്ങിന് നന്ദും പറഞ്ഞു.
908 ഉദ്യോഗാര്‍ഥികളും 46 ഉദ്യോഗദായകരും പങ്കെടുത്ത തൊഴില്‍ മേളയില്‍ വിവിധ മേഖലയില്‍ ഉള്ള സ്ഥാപനങ്ങളിലായി 208 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കുകയും 426 ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഷോര്‍ട്ലിസ്‌റ് ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് അതാതു സ്ഥാപനങ്ങളില്‍ രണ്ടാംഘട്ട ഇന്റര്‍വ്യൂ ഉണ്ടായിരിക്കും.