എൻറെ ഭൂമി ഞാൻ ഉറപ്പാക്കി ക്യാമ്പയിന് തുടക്കമായി തളങ്കരയിൽജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്തു

I secured my land and the camp was inaugurated by the District Collector of Thalangara
I secured my land and the camp was inaugurated by the District Collector of Thalangara

കാസർകോട് : ഡിജിറ്റൽ ലാൻഡ് സർവ്വേ പൂർത്തീകരിച്ച വില്ലേജുകളിൽ സർവ്വേ റെക്കാർഡ്  റവന്യൂ വകുപ്പിന് കൈമാറുന്നതിന് മുന്നോടിയായി പരാതികൾ പരിശോധിച്ച് പരിഹരിക്കുന്നതിന്  ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ ക്യാമ്പയിൻ എൻറെ ഭൂമി ഞാൻ ഉറപ്പാക്കി ജില്ലാതല ഉദ്ഘാടനം തളങ്കര ഗവൺമെൻറ് മുസ്ലിം ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ കലക്ടർ കെ. ഇമ്പശേഖർ നിർവഹിച്ചു.


സബ് കലക്ടർ പ്രതീക് ജയിൻ അസിസ്റ്റൻറ് സർവ്വേ ഡയറക്ടർ ആസിഫ് അലിയാർ തുടങ്ങിയവർ സംസാരിച്ചു റവന്യു സർവ്വേ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. തളങ്കര വില്ലേജ് ഡിജിറ്റൽ സർവ്വേ പരാതികളാണ് പരിഗണിച്ചത്.അടുത്ത കാമ്പൈൻ  ഒക്ടോ 10 ന് രാവിലെ 10 ന് ഉജാർ ഉളുവാർ വില്ലേജിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടക്കും

Tags