മുളിയാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലൂടെ മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു

google news
sgd

കാസർകോട് :  മുളിയാര്‍ ഗ്രാമപഞ്ചായത്ത് മുളിയാര്‍ സി.എച്ച്.സിയുടെ സഹകരണത്തോടെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്ക് വേണ്ടി മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു. 'ആര്‍ത്തവ ശുചിത്വ പരിപാടി 'എന്ന പേരില്‍  മുളിയാര്‍ സി.എച്ച്.സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.മിനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു.

മൂന്നുലക്ഷം രൂപയുടെ പദ്ധതിയില്‍ ആയിരം മെന്‍സ്ട്രുവല്‍ കപ്പ് ആണ് വിതരണം ചെയ്യുന്നത്. യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനീസ മന്‍സൂര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റൈസാ റാഷിദ്, വാര്‍ഡ് മെമ്പര്‍മാരായ നാരായണിക്കുട്ടി, ശ്യാമള, അനന്യ, നഫീസ സത്താര്‍, സത്യവതി, അബ്ബാസ് കൊളച്ചെപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമാ തന്‍വീര്‍ ക്ലാസ്സെടുത്തു.

മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുമ്പോള്‍ ഉള്ള സൗകര്യങ്ങളെപ്പറ്റി നിലവില്‍ ഉപയോഗിച്ചുവരുന്ന സ്ത്രീകള്‍ അനുഭവം പങ്കിട്ടു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് പി.എം.തോമസ് സ്വാഗതവും മുളിയാര്‍ സി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജി.ആര്‍.ജിബി നന്ദിയും പറഞ്ഞു. ഗുണഭോക്താക്കള്‍ കൂടുതലാണെങ്കില്‍ അടുത്ത വര്‍ഷത്തെ പദ്ധതിയിലൂടെ ആവശ്യക്കാര്‍ക്ക് വീണ്ടും മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്യുമെന്ന് പ്രസിഡണ്ട് അറിയിച്ചു.

Tags