എം.പി ലാഡ് ; ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങളും ഇലക്ട്രോണിക്ക് വീല്‍ചെയറുകളും വിതരണം ചെയ്തു

google news
dsg

 
കാസർകോട് :  രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടില്‍ (എം.പിലാഡ് ഫണ്ട് ) നിന്നും 12,96,000 രൂപ വകയിരുത്തി ഭിന്നശേഷിക്കാര്‍ക്ക് ആറ് മുച്ചക്ര വാഹനങ്ങളും നാല് ഇലക്ട്രോണിക്ക് വീല്‍ചെയറുകളും ഒരു കൃത്രിമക്കാലും വിതരണം ചെയ്തു. കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അദ്ധ്യക്ഷനായി. ചലന സ്വാതന്ത്രം ലഭിക്കുന്നതോടെ ഗുണഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.  

രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി വീല്‍ചെയറുകളും വാഹനങ്ങളും ഗുണഭോക്താക്കള്‍ക്ക് നല്‍കി. തന്റെ ഫണ്ടില്‍ ഭൂരിഭാഗവും മെഡിക്കല്‍ സാമൂഹ്യസുരക്ഷ വിഭാഗങ്ങളിലേക്കാണ് ചെലവഴിച്ചതെന്നും ഈ ഉപകരണങ്ങള്‍ ഒപ്പം ചേരുന്നതോടെ ഗുണഭോക്താക്കളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും എം.പി പറഞ്ഞു. ആവശ്യങ്ങളുമായി മുന്നിലെത്തുന്ന ഭിന്നശേഷിക്കാരുടെ വിവരങ്ങള്‍ സാമൂഹ്യ നീതി വകുപ്പിന് നല്‍കി അവര്‍ പരിശോധിച്ച് കണ്ടെത്തിയവര്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കുന്നതെന്നും എം.പി പറഞ്ഞു. അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ആര്യ പി. രാജ് എന്നിവര്‍ സംസാരിച്ചു. ഇലക്ട്രോണിക് വീല്‍ചെയര്‍ എങ്ങിനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് കമ്പനി പ്രതിനിധി ക്ലാസെടുത്തു.

Tags