മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കടലോര ശുചീകരണം ക്യാമ്പയിന്‍ നടത്തി

google news
fh


കാസർകോട് :  കടലോരം ശുചീകരണം ക്യാമ്പയിന്റെ ഭാഗമായി മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ ചേരങ്കൈ കടപ്പുറത്ത് സംഘടിപ്പിച്ച തീരദേശ ശുചീകരണ പ്രവര്‍ത്തനം കാസര്‍കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.എ.സൈമ ഉദ്ഘാടനം ചെയ്തു. മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷമീറ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ മുജീബ് കമ്പാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള മജൽ, വാർഡ് അംഗം റാഫി എരിയാൽ, നവകേരള മിഷൻ കോർഡിനേറ്റർ കൃഷ്ണൻ എന്നിവര്‍ സംബന്ധിച്ചു. പഞ്ചായത്ത് സെക്രട്ടറി എ.പ്രേമ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് ‌ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജനപ്രതിനിധികള്‍, മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങൾ, ക്ലബ്‌ അംഗങ്ങൾ, സന്നദ്ധ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Tags