ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ 16 കേസുകൾ പരിഗണിച്ചു

16 cases were considered in the Minority Commission sitting
16 cases were considered in the Minority Commission sitting

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം പി. റോസ കണ്ണൂർ, കാസർകോട് ജില്ലകൾക്കായി കണ്ണൂർ കലക്ടറേറ്റിൽ നടത്തിയ സിറ്റിംഗിൽ 16 കേസുകൾ പരിഗണിച്ചു. കണ്ണൂർ ജില്ലയിലെ 13, കാസർകോട് ജില്ലയിലെ മൂന്ന് കേസുകളാണ് പരിഗണിച്ചത്. കാസർകോട് ജില്ലയിലെ ഒന്ന് ഉൾപ്പെടെ ആറ് കേസുകൾ തീർപ്പാക്കി. 

സ്ഥലവും വീടും അനുവദിക്കണമെന്ന കാസർകോട് പെർഡാല ചെടേക്കാൽ ഹൗസിലെ കെ എം ഫാത്തിമത്ത് ശംസീനയുടെ പരാതി പരിഗണിച്ച്, കമ്മീഷന്റെ നിർദേശ പ്രകാരം സ്ഥലവും വീടും ആറ് മാസത്തിനകം അനുവദിക്കാമെന്ന് കാസർകോട് തഹസിൽദാർ അറിയിച്ചു. കാറ്റഗറി നമ്പർ 199/2016 എച്ച്എസ്എ അറബിക് റാങ്ക് ലിസ്റ്റിന്റെ കാലാവധി കോവിഡ് കാലത്ത് 2021 നവംബർ മൂന്നിന് അവസാനിച്ചതിനാൽ നിയമനം ലഭിച്ചില്ലെന്നും നിലവിലെ ഒഴിവുകളിലേക്ക് പ്രസ്തുത ലിസ്റ്റിൽനിന്ന് നിയമനം നടത്തണമെന്നുമുള്ള ഏച്ചൂരിലെ ടിഎം ജാസ്മിന്റെ പരാതി കമ്മീഷൻ കേരള പിഎസ്‌സിക്ക് കൈമാറി. 

ചട്ടുകപ്പാറ ജിഎച്ച്എസ്എസിൽ ഫുൾടൈം ജൂനിയർ അറബിക് തസ്തിക അനുവദിക്കണമെന്ന പരാതിയിൽ, അധിക തസ്തിക അനുവദിക്കണമെന്ന സ്‌കൂളിന്റെ ആവശ്യം പരിഹരിക്കപ്പെട്ടതായി പൊതുവിദ്യാഭ്യാസ വകുപ്പ് ഡിഡിഇ കമ്മീഷനെ അറിയിച്ചു. 2023-24 വർഷം നാല് അധിക തസ്തിക അനുവദിച്ചതിൽ എൽജി അറബിക് തസ്തിക കൂടി ഉൾപ്പെട്ടതായി ഡിഡിഇ വ്യക്തമാക്കി.

Tags