രാജ്യത്തിന്റെ മതനിരപേക്ഷയും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കണം; മന്ത്രി ആര്‍.ബിന്ദു

google news
രാജ്യത്തിന്റെ മതനിരപേക്ഷയും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കണം; മന്ത്രി ആര്‍.ബിന്ദു


കാസർകോട് : രാജ്യത്തിന്റെ മതനിരപേക്ഷയും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ താക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച ശേഷം റിപ്പബ്ലിക്ല് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. 

ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ല് ദിനാഘോഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തങ്ങളായ പരിപാടികളോടെ നടക്കുകയാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഉദാത്തമായ മൂല്യങ്ങളെ ചേര്‍ത്തു പിടിക്കാന്‍ നമുക്ക് സാധിക്കണമെന്നും അരികുവത്ക്കരിക്കപ്പെട്ടുപോകുന്ന അശരണരേയും ഭിന്നശേഷിക്കാരെയും സമൂഹത്തിന്റെ നേതൃ നിരയിലേക്ക് കൊണ്ടു വരിക എന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. 

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിമത്തത്തിന്റെ നുകത്തിന് കീഴില്‍ ഏറെ പ്രയാസപ്പെട്ടിരുന്ന ഇന്ത്യന്‍ സമൂഹം സ്വാതന്ത്ര്യത്തിലെക്ക് സട കുടഞ്ഞെഴുന്നേറ്റ പ്രിയപ്പെട്ട രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലായിരുന്നവെന്നും കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സവിശേഷതകളില്‍ ജീവിച്ചു വന്നിരുന്ന ജന വിഭാഗത്തെ ഒന്നിച്ചു നിര്‍ത്താന്‍ സാധിച്ചുവെന്നതാണ് ബാപ്പുവിന്റെ പ്രത്യേകതയെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. 

സമൂഹത്തിലെ ഏറ്റവും ദൈന്യരായ മനുഷ്യരെ ഒന്നാമതായി പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഇന്ത്യന്‍ സമൂഹത്തെ ഓര്‍മ്മിപ്പിച്ചു. വത്യസ്ത സംസ്‌ക്കാരങ്ങളെയും സാമൂഹ്യ വിഭാഗങ്ങളെയും ഒന്നിച്ചു നിര്‍ത്തിയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അദ്ദേഹം നയിച്ചതെന്നും മന്ത്രി പറഞ്ഞു്.

സ്വാതന്ത്ര്യത്തിന് ശേഷം ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭരണഘടന അംഗീകരിക്കപ്പെട്ടത്. ഇന്ത്യന്‍ സമൂഹത്തില്‍ ഏറെ യാതനകളും വേദനകളും സ്വന്തം ജീവിതത്തില്‍ തൊട്ടുപൊള്ളി അനുഭവിച്ച മഹാനായ ബി.ആര്‍ അംബേദ്ക്കര്‍ ഭരണഘടന തയ്യാറാക്കുന്നതില്‍ നേതൃത്വം വഹിച്ചത് നമ്മുടെ രാജ്യത്തിന് വലിയ അനുഗ്രഹമായിരുന്നുവെന്ന് മന്ത്രി അനുസ്മരിച്ചു. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ജാതി മത ലിംഗ സാമൂഹിക വിഭാഗങ്ങള്‍ക്കും തുല്യ നീതി വിഭാവനം ചെയ്യുന്ന സാമൂഹിക നീതിയും മാനവീകതയും അടിവരയിട്ട് ഉറപ്പിക്കുന്ന ഭരണഘടനയാണ് നമ്മടേത്. 

ലോകത്തിന്റെ മുന്നില്‍ ഏറ്റവും കൃത്യമായി ജനാധിപത്യം ഉറപ്പ് വരുത്തുന്ന ഭരണഘടനയാണത്. ഭരണഘടനയുടെ മൂല്യങ്ങള്‍ തിരിച്ചറിഞ്ഞ് ഉള്ളടക്കത്തെ പോറലേല്‍ക്കാതെ സംരക്ഷിക്കാനും ഭരണഘടന ഉര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ ജനാധിപത്യ സാമൂഹ്യനീതി തുടങ്ങിയ ആത്മാവ് തിരിച്ചറിഞ്ഞ് ഉള്ളടക്കത്തെ പോറലേല്‍ക്കാതെ സംരക്ഷിക്കാന്‍ നാം തയ്യാറാണെന്ന് ഉറക്കെ പ്രഖ്യാപിക്കാനുള്ള അവസരമാണിതെന്നും മന്ത്രി പറഞ്ഞു. 

Tags