കാസർകോട് ജില്ലയില്‍ റിപ്പബ്ലിക്ദിന പരേഡിൽ മന്ത്രി ആർ. ബിന്ദു അഭിവാദ്യം സ്വീകരിക്കും

google news
Minister R Bindu

കാസർകോട് : ജില്ലയില്‍ റിപ്പബ്ലിക് ദിനം വര്‍ണ്ണാഭമായി ആഘോഷിക്കും. റിപ്പബ്ലിക് ദിന  പരേഡില്‍ ഉന്നത വിദ്യാഭ്യാസം സാമൂഹികനീതിവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അഭിവാദ്യം സ്വീകരിക്കും. കാസര്‍കോട് ജില്ല ആസ്ഥാനത്ത് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വര്‍ണ്ണാഭമായ ആഘോഷ പരിപാടികളൊരുക്കും. 

പരേഡില്‍ 20 പ്ലാറ്റൂണുകള്‍ അണിനിരക്കും. ലോക്കല്‍ പോലീസ്, വനിത പൊലീസ്, സായുധ പോലീസ് എക്സൈസ്, സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി, ജൂനിയര്‍ ഡിവിഷന്‍ എന്‍.സി.സി, എന്‍.സി.സി നേവല്‍ വിങ്, എന്‍.സി.സി എയര്‍ വിങ്, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ആപ്തമിത്ര സിവില്‍ ഡിഫന്‍സ്, നവോദയ സ്‌കൂള്‍, ജയ്മാത സ്‌കൂള്‍ എന്നിവരുടെ ബാന്‍ഡ് സംഘം എന്നിവ പരേഡിന്റെ ഭാഗമാകും. ജനുവരി 26ന് രാവിലെ 7.30ന് പ്ലാറ്റൂണുകള്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ അണിനിരക്കും. പരേഡിന് ശേഷം കലാപരിപാടികള്‍ അരങ്ങേറും. 

Tags