മഞ്ചേശ്വരം എടനാട് ഗ്രൂപ്പ് വില്ലേജ് ഓഫീസും ഇനി സ്മാര്‍ട്ട്

google news
dsh


കാസർകോട് :  മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ എടനാട് ഗ്രൂപ്പ് വില്ലേജ് ഓഫീസും ഇനി സ്മാര്‍ട്ടാകും. 44 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ വില്ലേജ് ഓഫീസ് കെട്ടിടം ഫെബ്രുവരി മൂന്നിന് സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും.  വില്ലേജ് ഓഫിസറുടെ മുറി, ഡോക്യുമെന്റ് മുറി, വിശ്രമ സ്ഥലം, ഓഫിസ്, വരാന്ത, സിറ്റൗട്ട്, ഹെല്‍പ് ഡെസ്‌ക്, ടോയ്ലറ്റ് സൗകര്യം എന്നിവയോട് കൂടിയ ഒറ്റനില കെട്ടിടമാണ് നിര്‍മാണം പൂര്‍ത്തിയായത്. കുമ്പള - സീതാംഗോളി  റോഡില്‍ സൂരംബയല്‍ എന്ന സ്ഥലത്ത് പഴയ വില്ലേജ് ഓഫീസ് കെട്ടിടത്തിനു സമീപത്താണ് പുതിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. വില്ലേജ് ഓഫീസര്‍ അടക്കം 3 ജീവനക്കാരാണ് ഇവിടെയുള്ളത്. 1256 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം നിര്‍മ്മിച്ചത്.

Tags