മടിക്കൈ പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

google news
ssss

കാസർഗോഡ് : മടിക്കൈ പഞ്ചായത്ത് വികസന സെമിനാര്‍ അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഗവണ്‍മെന്റ് നോമിനി സി.രാമചന്ദ്രന്‍ മുഖ്യതിഥിയായി. 2024 -25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന റെഡ് ചില്ലി പദ്ധതിയും അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര ഉദ്ഘാടനം ചെയ്തു.

ജി.എച്ച്.എസ്.എസ് മടിക്കൈ ഫസ്റ്റ് സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ കൃഷി ചെയ്ത ചെറു ധാന്യകൃഷിയിലെ വിത്ത് പഞ്ചായത്തിന്റെ പദ്ധതിക്കായി കൈമാറി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.സത്യ, വികസനകാര്യ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പ്രൊ.വി കുട്ട്യന്‍ ടി.രാജന്‍, രമ പത്മനാഭന്‍, കെ.വി കുമാരന്‍, എം.രാജന്‍, എ.വേലായുധന്‍, ബങ്കളം കുഞ്ഞികൃഷ്ണര്‍, പി.ശശിന്ദ്രന്‍, കെ.സുജാത, കെ.നാരായണന്‍, മടത്തിനാട്ട് രാജന്‍, ബി.ബാലന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെകട്ടറി പി.ബിജു നന്ദി പറഞ്ഞു.

Tags