ബേഡഡുക്കയില്‍ മാ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

google news
hdhf

കാസർകോട് :  ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ മാ കെയര്‍ സെന്റര്‍ പദ്ധതി ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.എന്‍.സരിത ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.രമണി അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീയും ജില്ലാ പഞ്ചായത്തുമാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ മറ്റു സാമഗ്രികളും സ്‌കൂളിനകത്തുതന്നെ ലഭ്യമാക്കുന്ന പദ്ധതിയാണ് മാ കെയര്‍.

ബുക്ക് സ്റ്റാള്‍ ഉദ്ഘാടനം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ നിര്‍വ്വഹിച്ചു. ഒപ്പം ഹരിത കര്‍മ്മസേനയ്ക്കുള്ള ഡ്രൈവിംഗ് പരിശീലനവും സംഘടിപ്പിച്ചു. ഡ്രൈവിംഗ് പരിശീലനം കുടുംബശ്രീ ജില്ലാ മിഷന്‍ എ.ഡി.എം.സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.വരദരാജ്, കുടുംബശ്രീ ജില്ലാ മിഷന്‍ എ.ഡി.എം.സി സി.എച്ച്.ഇക്ബാല്‍, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി.പി.ഗോപാലന്‍, ബി.എല്‍.നൂര്‍ജഹാന്‍, ശാന്തകുമാരി, ഡി.വത്സല, കെ.രഘുനാഥന്‍, ജി.എച്ച്.എസ്.എസ് കുണ്ടംകുഴി പ്രിന്‍സിപ്പാള്‍ കെ.രത്‌നാകരന്‍, ജി.എച്ച്.എസ്.എസ് കുണ്ടംകുഴി ഹെഡ്മാസ്റ്റര്‍ എം.അശോക, കേരള ബാങ്ക് കുണ്ടംകുഴി ബ്രാഞ്ച് മാനേജര്‍ പി.വി.രമണി, കുണ്ടംകുഴി ജി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡണ്ട് എം.മാധവന്‍, എസ്.എം.സി ചെയര്‍മാന്‍ പി.കെ.ഗോപാലന്‍, സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് പായം, മദര്‍ പി.ടി.എ പ്രസിഡണ്ട് വി.പി.വീണ കുമാരി എന്നിവര്‍ സംസാരിച്ചു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.ഗുലാബി സ്വാഗതവും ബേഡഡുക്ക ഗ്രാമപഞ്ചായത്ത് മെമ്പര്‍ സെക്രട്ടറി ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

Tags