അനധികൃത ചെങ്കൽ കടത്ത് ലോറിയും ജെ സി ബിയും പിടികൂടി

google news
ssss

കാസർകോട് : ജില്ലാ കളക്ടർ കെ. ഇമ്പ ശേഖറിൻ്റെ നിർദ്ദേശപ്രകാരം കാസർകോട് ഭൂരേഖ തഹസീൽദാർ മുരളി പി വി , ആദൂർ വില്ലേജ് ഓഫീസർ  സത്യനാരായണ എ,  ക്ലാർക്ക് അഭിഷേക്.ബി  എന്നിവരുടെ നേതൃത്വത്തിൽ ആദൂർ വില്ലേജ് പരിധിയിൽ നടത്തിയ പരിശോധനയിൽ  മിഞ്ചിപാദവ് നിന്നും  അനധികൃതമായി

ചെങ്കല്ല്  കയറ്റിയ വാഹനവും, ജെ സി ബി യും പിടിച്ചെടുത്തു നെട്ടണിഗെ ഗ്രൂപ്പ്‌  വില്ലേജ് ഓഫീസ് കോമ്പൗണ്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ഞായറാഴ്ച   ജില്ലാ കളക്ടർ ചേവാറിൽ അനധികൃത മണൽ കടത്ത് ലോറി പിടികൂടിയിരുന്നു . ശനിയാഴ്ച മഞ്ചേശ്വരം താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ ഭൂരേഖ തഹസിൽദാർ നടത്തിയ പരിശോധനയിൽ ആറ് വാഹനങ്ങൾ പിടിച്ചെടുത്തു.

Tags