തദ്ദേശ അദാലത്ത് കാസർകോട് ടൗൺഹാളിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

The Local Adalat was inaugurated at the Kasaragod Town Hall by the Minister of Local Self-Government, MB Rajesh.
The Local Adalat was inaugurated at the Kasaragod Town Hall by the Minister of Local Self-Government, MB Rajesh.


കാസർകോട് : സംസ്ഥാന മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍  തദ്ദേശ അദാലത്ത് തദ്ദേശ സ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്  ഉദ്ഘാടനം ചെയ്തു. എൻ എ നെല്ലിക്കുന്ന് എം എൽ എ അധ്യക്ഷതവഹിച്ചു.  എംഎൽഎമാരായ ഇ.ചന്ദ്രശേഖരൻ, അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.രാജഗോപാലൻ  ജില്ലാ കളക്ടർ കെ. ഇമ്പശേഖർ  കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഗ്രാമപഞ്ചായത്ത് അസോസി യേഷൻ സെക്രട്ടറി  ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എ.പി. ഉഷ  .നഗരസഭ ചേമ്പർ പ്രതിനിധി നീലേശ്വരം നഗരസഭ ചെയർ പേഴ്സൺ ടി.വി. ശാന്ത  പരപ്പബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി സംസാരിച്ചു.


ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  പി.  ബേബി ബാലകൃഷ്ണൻ സ്വാഗതവും തദ്ദേശ സ്വയംഭരണ ജോയിൻ്റ് ഡയറക്ടർ ജെയ്സൺ മാത്യു നന്ദിയും പറഞ്ഞു. എല്‍.എസ്.ജി.ഡി സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു അര്‍ബന്‍ ഡയറക്ടര്‍ സൂരജ് ഷാജി എൽ എസ് ജി ഡി റൂറല്‍ ഡയറക്ടര്‍ ദിനേശൻ ചെറുവാട്ട്  അഡീഷണൽ ഡയറക്ടർ ഇകെ ബൽരാജ് , ചീഫ് എഞ്ചിനീയർ കെ ജി സന്ദീപ് ചീഫ് ടൗൺപ്ലാനർ ഷിജി ഇ ചന്ദ്രൻ  തുടങ്ങിയ സംസ്ഥാന തല ഉദ്യോഗസ്ഥരും ജില്ലാതല ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുത്തു.


ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ,സെക്രട്ടറിമാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.അദാലത്ത് രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ പുതിയ പരാതികള്‍ സ്വീകരിച്ചു.. ഇങ്ങനെ സ്വീകരിച്ച പരാതികള്‍ അദാലത്ത് വേദിയില്‍ അദാലത്ത് ഉപസമിതി പരിശോധിച്ചാണ് തീർപ്പാക്കിയത്.

Tags