കാസർകോട് നേത്ര രോഗ നിർണ്ണയ ക്യാമ്പ് നടത്തി

google news
sag


കാസർകോട് : കുംബഡാജെ ഗ്രാമ പഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം, കുടുംബക്ഷേമ ഉപകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആറാം വാർഡ് കജെ കമമ്യൂണിറ്റി ഹാളിൽ നേത്രരോഗ നിർണ്ണയ ക്യാമ്പ്, ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. 

കുംബഡാജെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസോളിഗെ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.കെ.എസ്.സയ്യിദ് ഹാമിദ് ശുഹൈബ് അധ്യക്ഷത വഹിച്ചു. ഒപ്ടിമിസ്റ്റ് ആദർശ ക്ലാസെടുത്തു. ജൂനി ഹെൽത്ത് ഇൻസ്പെകടർ ജിജു മാർക്കോസ്, എം.എൽ.എസ്.പി.അനസൂയ എന്നിവർ സംസാരിച്ചു. ആശ വർക്കർ യമുന സ്വാഗതവും ജെ.എച്ച്.ഐ.കെ രാജേഷ് നന്ദിയും പറഞ്ഞു.

Tags