മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്റര്‍ (ബി.പി.ആര്‍.സി ) ഉദ്ഘാടനം ചെയ്തു

google news
dsh


കാസർകോട് :  കിലയുടെ നേതൃത്വത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെ (ആര്‍.ജി.എസ്.എ ) ഭാഗമായി നിര്‍മ്മിച്ച  മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്ററിന്റെ ഓഫീസ് ഉദ്ഘാടനം കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയ് ഇളമണ്‍ നിര്‍വ്വഹിച്ചു. എംപ്ലോയബിലിറ്റി സെന്റര്‍,  തൊഴില്‍സഭ ഏകോപനവും തുടര്‍ പ്രവര്‍ത്തനങ്ങളും, മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, പരിശീലന സംവിധാനം, ബ്ലോക്ക് തല പി.എം.യു എന്നിവ റിസോഴ്‌സ് സെന്ററിന്റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ട് ഷമീന ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.


ജില്ലാ ജനകീയാസൂത്രണം  ഫെസിലിറ്റേറ്റര്‍  അജയന്‍ പനയാല്‍ റിസോഴ്‌സ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
'. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ഹമീദ്, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ ലെവിനോ മോന്താരോ,
മീഞ്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുന്ദരി ആര്‍ ഷെട്ടി, പൈവളികെ പ്രസിഡണ്ട് കെ. ജയന്തി, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ജനപ്രധിനിധികള്‍, തീമാറ്റിക് എക്‌സ്‌പേര്‍ട്‌സ് അനില, ശ്രുതി, രേഷ്മ, രാധിക, ആര്‍.ജി.എസ്.എ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ വീണ, കില ആര്‍.പിമാരായ കണ്ണന്‍ നായര്‍, പപ്പന്‍ കുട്ടമ്മത്ത്,
 എംമാധവന്‍ നമ്പ്യാര്‍, ഇബ്രാഹിം പൈവളികെ, ബ്ലോക്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്  ആരോഗ്യ വിദ്യാഭാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ഷംസീന സ്വാഗതവും ജോയിന്റ് ബി.ഡി.ഒ നാരായണ നായിക്ക് നന്ദിയും പറഞ്ഞു.

Tags