കാഞ്ഞങ്ങാട് നഗരസഭ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മാലിന്യ പരിപാലന ഉപകരണങ്ങള്‍ കൈമാറി

google news
dg

കാസർകോട് :  കാഞ്ഞങ്ങാട് നഗരസഭ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മാലിന്യ പരിപാലന ഉപകരണങ്ങള്‍ കൈമാറി. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കുന്നതിനായി സോര്‍ട്ടിംഗ് ടേബിള്‍, ട്രോളികള്‍, വെയിംഗ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് കൈമാറി.
കേരള ഖരമാലിന്യ പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.5 ലക്ഷം രൂപ ചെലവഴിച്ചാണ് ഉപകരണങ്ങള്‍ വാങ്ങിയത്.

ട്രെഞ്ചിംഗ് ഗ്രൗണ്ടില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി.സരസ്വതി അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് മുഖ്യാതിഥിയായി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ലത, കൗണ്‍സിലര്‍ കെ.വി.സുശീല, മിഥുന്‍ കൃഷ്ണ, രോഹിത്ത് രാജ്, ശുചിത്വ മിഷന്‍ വൈ.പി രഹ്ന, നഗരസഭാ പി.എച്ച്.ഐ പി.ടി.രൂപേഷ്, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. നഗരസഭാ പി.എച്ച്.ഐ കെ.ഷിജു സ്വഗതവും, ഹരിത കര്‍മ്മ സേനാ കണ്‍സോര്‍ഷ്യം പ്രസിഡണ്ട് കെ.പ്രസീന നന്ദിയും പറഞ്ഞു.
 

Tags