കാസർഗോഡ് ജില്ലാ തല ക്വിസ് മത്സരം @79 നീലേശ്വരത്ത് സംഘടിപ്പിച്ചു

google news
sss

കാസർഗോഡ്:ജില്ലാ ക്വിസ് അസോസിയേഷൻ്റേയും, തണൽ പടിഞ്ഞാറ്റം കൊഴുവലിൻ്റേയും സംയുക്താഭിമുഖ്യത്തിൽ എഴുപത്തി ഒമ്പതാമത് ജില്ലാ തല ക്വിസ് മത്സരം നീലേശ്വരം പൊതുജന വായനശാലയിൽ സംഘടിപ്പിച്ചു. 'ആനുകാലികങ്ങൾ 2024 ജനുവരി ടു മാർച്ച്' എന്ന വിഷയത്തെ ആസ്പദമാക്കി എൽ.പി,യു.പി, ഹൈസ്ക്കൂൾ,ജനറൽ വിഭാഗങ്ങളിലായി നടന്ന കണ്ണൂർ-കാസർഗോഡ് ജില്ലാതല ക്വിസ് മത്സരം രാകേഷ് വലിയപൊയിൽ നിയന്ത്രിച്ചു.

തണൽ പടിഞ്ഞാറ്റം കൊഴുവൽ പ്രസിഡണ്ട് സദാശിവൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ക്വിസ് മത്സരത്തിൻ്റെ ഉദ്ഘാടനം പ്രമുഖ മോട്ടിവേഷൻ സ്പീക്കറും,ലീഡർഷിപ്പ് ട്രെയിനറുമായ എം.വി.മോഹൻദാസ് മേനോൻ നിർവ്വഹിച്ചു.സി.എം.രവീന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.ഡോ:എം.രാധാകൃഷ്ണൻ നായർ,ജില്ലാ ക്വിസ് അസോസിയേഷൻ പ്രസിഡണ്ട് ടി.വി. വിജയൻ മാസ്റ്റർ,സെക്രട്ടറി വി.തമ്പാൻ മാസ്റ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.ജില്ലാ ക്വിസ് അസോസിയേഷൻ കോ-ഓഡിനേറ്റർ കെ.വിജിത്ത് നന്ദി പ്രകാശിപ്പിച്ചു.

Tags