കാസർകോട് നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തിലിടിച്ച് മറിഞ്ഞ് അപകടം; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

google news
DF


കാസര്‍കോട്: കാസർകോട് നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തിലിടിച്ച് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കാസര്‍കോട് ജില്ലയിലാണ് സംഭവം. 12 കുട്ടികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പരിക്ക് നിസാരമാണെന്നാണ് വിവരം.കോളിയടുക്കത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ ബസ്സാണ് മറിഞ്ഞത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു കൊറത്തിക്കുണ്ട് – കുഞ്ചാറിലാണ് അപകടം ഉണ്ടായത്.

Tags