കാസർകോട് നടന്ന് പോകുന്നതിനിടെ സ്കൂൾ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു

accident
accident

കാസർകോട്: കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ നടന്ന് പോകുന്നതിനിടെ  സ്കൂൾ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. അജാനൂർ കിഴക്കുംകര മണലിലെ കൃഷ്ണനാണ് മരിച്ചത്. നടന്ന് പോകവെ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. സ്കൂട്ടറിലും കാറിലും ഇടിച്ചാണ് ബസ് നിന്നത്. അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്.

Tags