കാസർകോട് ജില്ലാതല പോഷണ പ്രദര്‍ശനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു

google news
fdh

കാസർകോട് :  സ്റ്റേറ്റ് ന്യൂട്രിഷന്‍ ആന്റ് ഡയറ്റ് റിലേറ്റഡ് ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാതല പോഷണ പ്രദര്‍ശനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം ) നേതൃത്വത്തില്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ പരവനടുക്കം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചെമ്മനാട് എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്.

പരവനടുക്കം ജി.എം.ആര്‍.എസില്‍ നടന്ന ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ചെമ്മാനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബുബക്കര്‍ നിര്‍വ്വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ രമാ ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കലാഭവന്‍ രാജു, ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ രേണുക, ജി.എം.ആര്‍.എസ്.ജി എം.ആര്‍.എസ് പരവനടുക്കം സീനീയര്‍ സൂപ്രണ്ട് കെ.എം.പ്രസന്ന, സീനീയര്‍ എച്ച്.എസ്.എസ്.ടി. ഡൊമിനിക്ക് അഗസ്റ്റി, ഹെഡ്മിസ്ട്രസ് ലളിത, ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രം പി.എച്ച്.എന്‍ വത്സലകുമാരി നന്ദിയും പറഞ്ഞു.

ചെമ്മനാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ പോഷണ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡണ്ട് കാര്‍വര്‍ണന്റെ അദ്ധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ചന്ദ്രശേഖരന്‍ കുളങ്ങര നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് എ.വിദ്യ, ഹെഡ് മിസ്ട്രസ് കെ.കെ.ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്.സയന സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

പരിപാടിയോടനുബന്ധിച്ചു 'കൗമാരപ്രായക്കാരില്‍ പോഷകാഹാരത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഡയറ്റീഷ്യന്‍ കെ.ശ്രുതി, പൂടംകല്ല് താലൂക്കാശുപത്രി ഡയറ്റീഷ്യന്‍ മൃദുല അരവിന്ദ് എന്നിവര്‍ ക്ലാസ്സെടുത്തു. ചടങ്ങിനോടനുബന്ധിച്ചു ഡയറ്റീഷ്യന്‍മാരുടെ നേതൃത്വത്തില്‍ പോഷണ ഭക്ഷണങ്ങളുടെ പ്രദര്‍ശനവും കൗണ്‍സലിംഗും പ്രശ്നോത്തരി മത്സരവും നടത്തി. വിളര്‍ച്ച തടയുന്നതിനാവശ്യമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഊര്‍ജ്ജിതമായി നടത്താനും പോഷണമൂല്യമുളള ഭക്ഷണങ്ങളുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാനും ജില്ലാതലത്തില്‍ കുട്ടികള്‍ക്കായി വിവിധ ബോധവത്ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.വി. രാംദാസ് അറിയിച്ചു.

Tags