കാസർകോട് മാവിന്‍ തൈ നട്ട് എന്‍.എസ്.എസ് ക്യാമ്പിന് സമാപനമായി

google news
dh

 കാസർകോട് : ഇരിയണ്ണി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി.എച്ച്.എസ്.ഇ വിഭാഗം എന്‍.എസ്.എസ് ക്യാമ്പ് ജി.എല്‍.പി.എസ് കാട്ടിപ്പാറയില്‍ സമാപിച്ചു. മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.മിനി സ്‌കൂള്‍ മുറ്റത്ത് മാവിന്‍ തൈ നട്ടു.

പി.ടി.എ പ്രസിഡണ്ട് അഷ്‌റഫ്, ദേലംപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുള്ള കുഞ്ഞി, വി.എച്ച്.എസ്.ഇ വിഭാഗം പ്രിന്‍സിപ്പല്‍ പി.സുചീന്ദ്രനാഥ്, പോഗ്രാം ഓഫീസര്‍ കെ.ശ്യാമള, സി.ഗംഗാധരന്‍, കെ.ഇ.അഷറഫ്, ബി.ഫസിലുദ്ദീന്‍, ടി.ടി. ബേബി സുമതി എന്നിവര്‍ സംസാരിച്ചു.

Tags