സംസ്കാരത്തിൻ്റെയും ഭാഷകളുടെയും വൈവിധ്യം കൊണ്ട് സമ്പന്നമായ കാസർകോട് മുന്നാക്ക ജില്ല; ഡോ.ഇന്ദു മേനോൻ

google news
ds

കാസർകോട് : കലയുടെയും സംസ്കാരത്തിൻ്റെയും ഭാഷകളുടെയും വൈവിധ്യം കൊണ്ട് സമ്പന്നമായ കാസർകോട് മുന്നാക്ക ജില്ലയാണെന്ന് പ്രമുഖ എഴുത്തുകാരി ഡോ.ഇന്ദുമേനോൻ അഭിപ്രായപ്പെട്ടു.മറ്റൊരു ജില്ലയ്ക്കുമില്ലാത്ത സവിശേഷതകളാണ് ഭാഷാ വൈവിധ്യം. സപ്തഭാഷകൾക്കപ്പുറം ശക്തമായ 5 ഗോത്രഭാഷകളുടെ പിന്തുണയും കാസർകോടിന് ഉണ്ടെന്ന് അവർ പറഞ്ഞു.ബേക്കൽ ബീച്ച് ഫെസ്റ്റിവലിനോടനുബന്ധിച്ച്  നടന്ന സാംസ്കാരിക സദസ്സിൽ  മുഖ്യ പ്രഭാഷണം നടത്തുകയയിരുന്നു അവർ.

പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. കുന്നൂച്ചി കുഞ്ഞിരാമൻ സ്വാഗതവും മൊയ്തു ഹദ്ദാദ് നന്ദിയും പറഞ്ഞു. അജയൻ പനയാൽ സംസാരിച്ചു. . സി എച്ച് കുഞ്ഞമ്പു എം.എൽ. എ ഡോ.ഇന്ദു മേനോന് ഉപഹാരം നൽകി.

സാംസ്ക്കാരിക സദസ്സിൽ 24ന് പ്രശസ്ത ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ് പ്രദീപിന്റെ 'വിജ്ഞാനദീപം' പരിപാടി നടക്കും.  25ന് പ്രശസ്ത പ്രഭാഷകന്‍ വി.കെ സുരേഷ് ബാബുവിന്റെ പ്രഭാഷണം നടക്കും. മുഖ്യാതിഥിയായി  കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ജോയ് ഇളമണ്‍ മുഖ്യ അതിഥിയാകും.   26ന് പ്രശസ്ത കവി സി.എം വിനയചന്ദ്രന്‍ പ്രഭാഷണം നടത്തും. 27ന് പ്രശസ്ത തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത് പ്രഭാഷണം നടത്തും. കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍.എ  മുഖ്യാഅതിഥിയാകും.  

28ന് കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം ഇ.പി രാജഗോപാലന്‍ പ്രഭാഷണം നടത്തും. പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍,മാപ്പിളപ്പാട്ട് ഗായകന്‍ ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ മുഖ്യാതിഥികളാകും. 29 മാധ്യമ പ്രവര്‍ത്തകനും മാരിടൈം ബോര്‍ഡ് മെമ്പറുമായ കാസിം ഇരിക്കൂര്‍ സസാരിക്കും. 30ന് ഗാനരചയിതാവ് റഫീഖ് അഹമ്മദ് പ്രഭാഷണം നടത്തും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെമ്പറും ലോക പ്രശസ്ത സഞ്ചാരിയുമായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മുഖ്യ അതിഥിയാകും. 31ന് സമാപന ദിവസം പ്രൊഫ. ഗോപിനാഥ് മുതുകാട് പ്രഭാഷണം നടത്തും. കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനും പ്രസ്ത സംവിധായകനുമായ ഷാജി എന്‍ കരുണ്‍ മുഖ്യാതിഥിയാകും. ഗ്രന്ഥലോകം പത്രാധിപര്‍ പി.വികെ പനയാല്‍ അതിഥിയാകും. 

ബേക്കല്‍ ഫെസ്റ്റിന്റെ സമാപന ദിവസവും പുതുവത്സര രാവുമായ 31ന് മിഴിവേകാന്‍ ജില്ലയിലെ സിനിമാ താരങ്ങളും പങ്കെടുക്കും. ജില്ലയിലെ സിനിമാ മേഖലയിലെ പ്രമുഖരും സിനിമാ താരങ്ങളും ന്യൂയര്‍ നിശയ്ക്ക് ആവേശം പകരും.

Tags