വയനാടിന് കൈത്താങ്ങായി കാസര്‍കോട് കുടുംബശ്രീയും
കാസര്‍കോട്: വയനാട് മുണ്ടക്കൈയില്‍ ഉണ്ടായ പ്രകൃതി ദുരന്തതിന്റെ പശ്ചാത്തലത്തില്‍ കുടുംബശ്രീ സംസ്ഥാന മിഷന്‍ ആസൂത്രണം ചെയ്ത 'ഞങ്ങളുമുണ്ട് കൂടെ' കാമ്പയിനിന്റെ ഭാഗമായി കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്‍ 95.6 ലക്ഷം രൂപ സമാഹരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ കാഞ്ഞങ്ങാട് ചേര്‍ന്ന പ്രത്യേക യോഗത്തില്‍ തുക ഏറ്റുവാങ്ങി.
കാസര്‍കോട് ജില്ലയിലെ 12436 അയല്‍ക്കൂട്ടങ്ങളും 2024 ജൂലൈ 10 ന് പ്രത്യേക അയല്‍കൂട്ട യോഗം ചേരുകയും വയനാട് ദുരന്തത്തിന് അനുശോചനം രേഖപ്പെടുത്തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സ്വരൂപിക്കുകയും ചെയ്തിരുന്നു. ജൂലൈ 12 ന് ചേര്‍ന്ന സ്‌പെഷ്യല്‍ എ.ഡി.എസ് യോഗത്തില്‍ ഈ തുക സ്വീകരിക്കുകയും ജൂലൈ 13 ന് ഈ തുക സി.ഡി.എസ്സുകളിലേക് നല്‍കുകയും ജൂലൈ 19ന് ജില്ലാ തലത്തില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ തുക കൈമാറുകയും ചെയ്തു. ജില്ലയിലെ ധനസമാഹരണത്തിന്റെ ഭാഗമായി കുടുംബശ്രീ മിഷന്‍ ഉദ്യോഗസ്ഥരും കുടുമ്പശ്രീയുടെ വിവിധ പ്രൊജെക്ടുകളില്‍ ജോലിചെയ്യുന്ന ജീവനക്കാരും പങ്കാളികളായി. യോഗത്തില്‍ കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡി.ഹരിദാസ്, സി.എച്ച് ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു.