കാസർകോട് ലഹരി വിരുദ്ധ സംവാദ സദസ്സ് സംഘടിപ്പിച്ചു

google news
fdxj

 കാസർകോട് : തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ജാഗ്രതാ സമിതിയുടെയും വിമുക്തി മിഷന്റെയുo ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സംവാദ സദസ്സ് സംഘടിപ്പിച്ചു.  എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ ജയരാജ് ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി കെ ബാവ അദ്ധ്യക്ഷത വഹിച്ചു. ലഹരിയുടെ വിവത്തുകളില്‍ നിന്നും മോചിതരാവാന്‍ മികച്ച സൗഹൃദങ്ങള്‍ സ്ഥാപിക്കണമെന്നും കൂട്ടുകാരോടും വീട്ടുകാരോടും മനസ്സ് തുറന്ന് സംസാരിക്കണമെന്നും പി.കെ ജയരാജ് പറഞ്ഞു.  

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആനന്ദവല്ലി, പഞ്ചായത്ത് അംഗങ്ങളായ കെ.വി കാര്‍ത്ത്യായനി , ഇ.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.  പഞ്ചായത്തിലെ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ പങ്കെടുത്ത സംവാദസദസ്സ് അരങ്ങേറി. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ,  വിദ്യാത്ഥികള്‍ ,  വാര്‍ഡ് ജാഗ്രത സമിതി അംഗങ്ങള്‍ ,പൗരപ്രമുഖര്‍ തുടങ്ങിയവര്‍  പങ്കെടുത്തു. ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ എം .ലൈല സ്വാഗതവും വിമുക്തി മെന്റര്‍ പി.ഗോവിന്ദന്‍ നന്ദിയും പറഞ്ഞു.

Tags