കാസർകോട് ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ജനുവരി ഒന്നിന്

google news
dsh

കാസർകോട് : ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ജനുവരി ഒന്നിന് രാവിലെ 10ന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേരും. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ , സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, പഞ്ചായത്ത്/മുനിസിപ്പാലിറ്റി അദ്ധ്യക്ഷന്‍മാര്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് കണ്‍വീനര്‍മാര്‍, ചെയര്‍മാന്‍മാര്‍, വൈസ് ചെയര്‍മാന്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ ജനുവരി 17ന് ചെര്‍ക്കളയില്‍ നടക്കും.

Tags