കാസർകോട് ജില്ലയിൽ ബോധവത്ക്കരണ ക്ലാസ്സും വായ്‌പാമേളയും സംഘടിപ്പിച്ചു

google news
 VAYPA VITHARANAM N.A. NELLIKKUNNU MLA

കാസർകോട് :  കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ കാസർകോട് ജില്ലാ ഓഫീസിന്റെയും ദേശീയ ന്യൂനപക്ഷ വിഭാഗ ധനകാര്യ വികസന കോർപ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ബോധവത്ക്കരണ ക്ലാസ്സും വായ്‌പാമേളയും സംഘടിപ്പിച്ചു. കാസർകോട് ചന്ദ്രഗിരിയിലെ പബ്ലിക് സെർവന്റ്സ് സൊസൈറ്റി ഹാളിൽ നടന്ന പരിപാടി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കോർപ്പറേഷൻ മാനേജർ എൻ.എം. മോഹനൻ അധ്യക്ഷത വഹിച്ചു. 

ദേശീയ ന്യൂനപക്ഷ വിഭാഗ ധനകാര്യ വികസന കോർപ്പറേഷനെ കുറിച്ചും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നൽകുന്ന വിവിധ വായ്‌പാ പദ്ധതികളെ കുറിച്ചും ഒരു അവബോധം ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ വിവിധ പദ്ധതികളിലായി മതന്യൂനപക്ഷ വിഭാഗങ്ങളിൽ ഉൾപ്പെട്ട 50 ഗുണഭോക്താക്കൾക്ക്ാ 1.22 കോടി രൂപ വായ്പാ വിതരണം നടത്തി.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. കാസർകോട് സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ ഷക്കീല മജീദ് സംസാരിച്ചു. തുടർന്ന് വിവിധ വിഷയങ്ങളെക്കുറിച്ച് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മാനേജർ എൻ.എം.മോഹനൻ ( പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ കാസർകോട് ), രാഘവൻ ബെള്ളിപ്പാടി (ബുക്ക് കീപ്പിംഗ് ആന്റ് അക്കൌണ്ടിംഗ്), ഉമേഷ (പദ്ധതി നിർവഹണവും വിപണനവും ) എന്നിവർ ക്ലാസ്സെടുത്തു. കാസർകോട് ജില്ലാ പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ പ്രൊജക്റ്റ് അസിസ്റ്റന്റ് കെ.കെ.ഇർഷാദ് സ്വാഗതവും വസന്തഷെട്ടി നന്ദിയും പറഞ്ഞു.

Tags