കാസർകോട് ജില്ലാ വ്യവസായ കേന്ദ്രം ഓണം കൈത്തറി വസ്ത്ര പ്രദര്‍ശനമേളയും സപ്ലൈകോ ഓണച്ചന്തയും തുടങ്ങി

dsg
dsg

കാസർകോട്  : സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റ് ജില്ലാ വ്യവസായ കേന്ദ്രം ജില്ലാ കൈത്തറി വികസന സമിതി എന്നിവര്‍ ചേര്‍ന്ന് ഓണത്തിന്റെ ഭാഗമായി കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേളയും സപ്ലൈകോ ഓണച്ചന്തയും കാഞ്ഞങ്ങാട് തുടങ്ങി.

  കാഞ്ഞങ്ങാട് കോട്ടച്ചേരി പെട്രോള്‍ പമ്പിന് പിറക് വശത്തുള്ള കെട്ടിടത്തില്‍ 6 മുതല്‍ 14 വരെ നടക്കുന്ന മേള റജിസ്‌ട്രേഷന്‍ ,പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും ഉല്‍പ്പാദിപ്പിച്ച കൈത്തറി ഷര്‍ട്ട്,മുണ്ട്, സാരി, ചുരിദാര്‍, വിവിധയിനം അലങ്കാര വസ്തുക്കള്‍ എന്നിവ 25 ഓളം സ്റ്റാളുകളില്‍ 20 ശതമാനം ഗവ റിബേറ്റോട് കൂടിയാണ്  പ്രദര്‍ശനവും വില്‍പ്പനയും നടത്തുന്നത്. 

ഇതോടൊപ്പം സപ്ലൈകോയുടെ ഓണം ഫെയറും തൊട്ടടുത്ത് തന്നെയുണ്ട്. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത മുഖ്യാതിഥിയായി. വൈസ് ചെയര്‍മാന്‍ ബില്‍ടെക്ക് അബ്ദുള്ള അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എന്‍ ശോഭന, അഡ്വ കെ രാജ്‌മോഹന്‍, കെ പി ബാലകൃഷ്ണന്‍, കെ വി കൃഷ്ണന്‍, സ്റ്റീഫന്‍ ജോസഫ്, നൗഫല്‍ കാഞ്ഞങ്ങാട്, കരീം ചന്തേര, എം കുഞ്ഞമ്പാടി, അഡ്വ നിസ്സാം, സി കെ നാസര്‍, ടി വി വിജയന്‍, സണ്ണി അരമന,  പി ടി നന്ദകുമാര്‍, അലക്‌സ് ജോസഫ്, ജില്ലാ സപ്ലൈഓഫീസര്‍ കെ എന്‍ ബിന്ദു, ജില്ലാ വ്യവസായ കേന്ദ്രം ഡപ്യൂട്ടി റജിസ്ട്രാര്‍ വി ബി ഉണ്ണികൃഷ്ണന്‍, ജില്ലാ കൈത്തറി വികസന സമിതി പ്രസിഡണ്ട് എ അമ്പൂഞ്ഞി എന്നിവര്‍ സംസാരിച്ചു. സപ്ലൈകോ കോഴിക്കോട് മേഖല മാനേജര്‍ ടി സി അനൂപ് സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.

Tags