കാസർകോട് ജില്ലയിൽ സെമിനാർ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു

google news
dsg


കാസർകോട് :  നാസര്‍ ചെര്‍ക്കളം ചെയർമാനായും ഫാദര്‍പീറ്റര്‍ പാറക്കാട്ടില്‍ ജനറല്‍ കണ്‍വീണറായുമുള്ള സംഘാടക സമിതി രൂപീകരിച്ചു. വൈസ് ചെയര്‍മാന്‍മാരായി സി. മുഹമ്മദ് കുഞ്ഞി, സുലൈമാന്‍ തൃക്കരിപ്പൂര്‍, മുഹമ്മദ് ഷെരീഫ്, മന്‍സൂര്‍ കമ്പാര്‍, ഷെഫീഖ് നെസറുള്ള എന്നിവരെയും ജോയിന്റ് കണ്‍വീണര്‍മാരായി ഫാദര്‍ ജോണ്‍സണ്‍ നെടുമ്പറമ്പില്‍, ജലീല്‍ കടവത്ത്, ഫാദര്‍ ജോര്‍ജ്ജ് വള്ളിമലയില്‍, വിജയന്‍ ബാറഡുക്ക, സുദര്‍ശന്‍ ജൈന്‍, സി.എം.എ ചേരൂര്‍ എന്നിവരെ തെരഞ്ഞെടുത്തു. ചെര്‍ക്കള സി.സി.എം.വൈ പ്രിന്‍സിപ്പാള്‍ ഡോ. കെ.പി ഗീതയെ സെമിനാര്‍ കോ-ഓഡിനേറ്ററായി തീരുമാനിച്ചു. 

യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികളായ ടോംസണ്‍ ടോം, കെ.യേശുദ, ഡോ. കെ.പി.ഗീത, സി. മുഹമ്മദ് കുഞ്ഞി, അരുണ്‍ ക്രാസ്റ്റ, ജലീല്‍ കടവത്ത്, അബൂബക്കര്‍ ഉപ്പള, ടി.എം മുഹമ്മദ് ഷെരീഫ്, സുദര്‍ശന്‍, ബി. മഞ്ചേശ്വര്‍, എല്‍.ജോണ്‍, സി.ജെ കൃഷ്ണന്‍, ഷെഫീഖ് നസറുള്ള, യൂത്ത് സി.എ യൂസഫ്, ഫാദര്‍ ജോര്‍ജ്ജ് വള്ളിമല, ഫാ. ജോണ്‍സണ്‍ നെടുമ്പറമ്പില്‍, ഡൊമനിക് അഗസ്റ്റിന്‍, ഫാദര്‍ പീറ്റര്‍ പാറെക്കാട്ടില്‍, സുലൈമാന്‍ കരിവെളളൂര്‍, ഷാഫി അബ്ദുള്ള, സി.എം.എ ചേരൂര്‍, കന്തല്‍ സൂഫി മദനി, എം.എ.എച്ച് മുഹമ്മദ് ചെങ്കള, സി.എ മുഹമ്മദ് നാസര്‍, എച്ച്. റാഷിദ് മൊയ്ദീന്‍ എന്നിവര്‍ പങ്കെടുത്തു. കോ ഓഡിനേറ്റര്‍ ഡോ. കെ.പി ഗീത സ്വാഗതവും ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളം നന്ദിയും പറഞ്ഞു. 

Tags