വോട്ടുവണ്ടി എല്ലാവരും പ്രയോജനപ്പെടുത്തണം : കാസർകോട് ജില്ലാ കളക്ടര്‍

google news
ds

കാസർകോട് : ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വോട്ടിംഗ് മെഷീന്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന വോട്ടുവണ്ടി എല്ലാ വിഭാഗം ജനങ്ങളും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. വാഴത്തോപ്പ് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന വോട്ടുവണ്ടിയുടെ ജില്ലാതല ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു  കളക്ടര്‍.

 കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരില്‍ വോട്ടിംഗ് മെഷീന്റെ  പ്രവര്‍ത്തനങ്ങളും സമ്മതിദായകരില്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് അവബോധം  സൃഷ്ടിക്കുകയാണ് വോട്ട് വണ്ടിയുടെ ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലാ കളക്ടറോടൊപ്പം സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബലൂണുകള്‍ പറത്തി. തിരഞ്ഞെടുപ്പിന്റെ ഭാഗമായി  ഇ വി എം അല്ലെങ്കില്‍ വി വി പാറ്റ് മെഷീനുകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യുന്നത് എങ്ങനെയെന്ന് മനസിലാക്കുന്നതിനാണ് വോട്ടുവണ്ടി  ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെ  പോളിങ് ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്.  വോട്ടുവണ്ടി ഇന്ന് (23) ഇടുക്കി താലൂക്കിലെ പഴയരിക്കണ്ടം, കഞ്ഞിക്കുഴി, നങ്കി സിറ്റി, വെണ്മണി എന്നിവടങ്ങളില്‍ പര്യടനം നടത്തും.

ഇതോടൊപ്പം സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2024 ന്റെ ഭാഗമായുള്ള അന്തിമ വോട്ടര്‍ പട്ടികയുടെ പ്രസിദ്ധീകരണം ജില്ലാ കളക്ടര്‍ ഇടുക്കി ജില്ലയിലെ 18, 86 നമ്പര്‍ ബൂത്തുകളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കി നിര്‍വഹിച്ചു.

പരിപാടിയില്‍ സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ലത വി.ആര്‍, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ മനോജ് ആര്‍, ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജോളി ജോസഫ്, സ്വീപ്പ് ജില്ലാ നോഡല്‍ ഓഫീസര്‍ ഷാജുമോന്‍ എം.ജെ, ഇടുക്കി തഹസില്‍ദാര്‍ ഡിക്സി ഫ്രാന്‍സിസ്, എല്‍.ആര്‍ തഹസില്‍ദാര്‍ മിനി കെ. ജോണ്‍, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിലെ ജീവനക്കാര്‍, താലൂക്ക് ഓഫീസിലെ ജീവനക്കാര്‍, സ്‌കൂള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പൊതു ജനങ്ങള്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Tags