സിവില്‍ സ്റ്റേഷനില്‍ ജില്ലാ സാമൂഹ്യ നീതി വകുപ്പ് നിര്‍മ്മിച്ച ലിഫ്റ്റ് കാസർകോട് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

google news
dsh


കാസർകോട് : സാമൂഹ്യ നീതി വകുപ്പിന്റെ ' ബാരിയര്‍ ഫ്രീ കേരള ' പദ്ധതിയുടെ ഭാഗമായി വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മിച്ച ലിഫ്റ്റ് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളിലും ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും തടസ്സങ്ങളില്ലാതെ സേവനത്തിനായി വരാന്‍ സൗകര്യമൊരുക്കുക എന്നതാണ് ബാരിയര്‍ ഫ്രീ കേരള പദ്ധതിയുടെ ലക്ഷ്യം. 63 ലക്ഷം രൂപയാണ് പദ്ധതി ചിലവ്. 

അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര, എ.ഡി.എം കെ.നവീന്‍ ബാബു, എച്ച്. എസ് ആര്‍.രാജേഷ്, സാമൂഹിക നീതി ജില്ലാ ഓഫീസര്‍ ആര്യ പി. രാജ്, എ.ഡി സര്‍വ്വേ ആസിഫ് അലിയാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി പവിത്രന്‍ മാഷ്, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Tags