ഉത്സവ ആഘോഷങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം; കാസർകോട് ജില്ലാ കളക്ടര്‍

sdg

കാസർകോട് :  ജില്ലയില്‍ നടക്കുന്ന ഉത്സവ ആഘോഷങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുക്കണമെന്ന് ജില്ലാകളക്ടര്‍ കെ ഇമ്പശേഖര്‍ പറഞ്ഞു.  പൊതു ഇടങ്ങളില്‍ നടക്കുന്ന വെടിക്കെട്ടിന് ജില്ലാകളക്ടറുടെ അനുമതി വാങ്ങണം. പൊതുഇടങ്ങളില്‍ നിയമാനുസൃതമല്ലാത്ത വെടിക്കെട്ടില്‍ പൊലീസ് കേസെടുക്കണം. അമ്യൂസ്മെന്റ് പാര്‍ക്കില്‍ സജ്ജീകരിക്കുന്ന റൈഡുകള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ എന്‍.ഒ.സി ആവശ്യമാണ്. ഇതെല്ലാം ഉള്‍പ്പെടുത്തി പഞ്ചായത്ത് സെക്രട്ടറിയാണ് അമ്യൂസ്മെന്റ് പാര്‍ക്കിന് അനുമതി നല്‍കേണ്ടത്. ഇത് പാലിച്ചില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ , ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ, എം രാജഗോപാലന്‍ എം.എല്‍എ, സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.രാജേഷ് , വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

Tags