കാസർകോട് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ചെങ്കല്ലിൽ ഇടിച്ച് യുവാവ് മരിച്ചു
Sep 20, 2024, 15:38 IST
കാസർകോട് : നിയന്ത്രണം വിട്ടബൈക്ക് റോഡരികിലെ ചെങ്കല്ലില്‍ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. മലയോരഹൈവേയില്‍ കാര്യോട്ട്ചാലില്‍ വ്യാഴാഴ്ച്ചരാത്രി 7.45 നായിരുന്നു അപകടം.
ചുള്ളി സെന്റ്‌മേരീസ് പള്ളിക്ക് സമീപത്തെ മൂന്നുപീടികയില്‍ ജോമിയുടെ മകന്‍ ജസ്റ്റിന്‍ മാര്‍ട്ടി നാ(25)ണ് മരിച്ചത്.
ഷിജിയാണ് മാതാവ്.
ജെറിന്‍. ജിബിന്‍ എന്നിവര്‍ സഹോദരങ്ങള്‍. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം ചുള്ളി സെന്റ്‌മേരീസ് പള്ളിയില്‍ സംസ്‌ക്കരിച്ചു.