കാഞ്ഞങ്ങാട് നഗരസഭയിലെ തണ്ണീര്‍ത്തട സന്ദര്‍ശനവും ജൈവ വൈവിധ്യ രജിസ്റ്ററിലേക്കുള്ള ആവാസ വ്യവസ്ഥ പഠനവും നടത്തി

dsh
dsh


കാസർകോട് : ലോക തണ്ണീര്‍ത്തട ദിനത്തില്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ തണ്ണീര്‍ത്തട സന്ദര്‍ശനവും ജൈവ വൈവിധ്യ രജിസ്റ്ററിലേക്കുള്ള ആവാസ വ്യവസ്ഥ പഠനവും നടത്തി. ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ചെമ്മട്ടം വയലില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ വികസന കാര്യസ്ഥിരം സമിതി അദ്ധ്യക്ഷ കെ.ലത അദ്ധ്യക്ഷത വഹിച്ചു. പനത്തടി ബി.എം.സി കണ്‍വീനറും ഫോറസ്റ്റ് വകുപ്പിലെ ഉദ്യോഗസ്ഥനുമായ കെ.എം.അനൂപ് ക്ലാസ്സ് എടുത്തു.

കൗണ്‍സിലര്‍മാരായ മുഹമ്മദ് കുഞ്ഞി, സുജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ ജില്ലാ കോര്‍ഡിനേറ്റര്‍ വി.എം.അഖില, ശ്രീലാല്‍ എന്നിവര്‍ സംബന്ധിച്ചു. ജൈവ വൈവിധ്യ സമ്പന്നമായ ചെമ്മട്ടം വയലില്‍ നടത്തിയ തണ്ണീര്‍ത്തട സന്ദര്‍ശനം കുട്ടികള്‍ക്ക് പുതിയ അനുഭവമായി. ജില്ലയില്‍ കണ്ടെത്തിയ 400 ഓളം പക്ഷി വര്‍ഗ്ഗങ്ങളില്‍ 229 പക്ഷി വര്‍ഗ്ഗങ്ങള്‍ ഈ തണ്ണീര്‍ത്തടത്തില്‍ നിന്നും കണ്ടെത്തിയവയാണ്. കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ എന്‍.ഇന്ദിര സ്വാഗതം പറഞ്ഞു. നഗരസഭാ പരിധിയിലെ വിവിധ സ്‌കൂളുകളിലെ ജൈവ വൈവിധ്യ ക്ലബുകളിലെ കുട്ടികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.

Tags