ബേക്കലിന്റെ സൗന്ദര്യം നുകര്‍ന്ന ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അവിസ്മരണീയമായ അനുഭവങ്ങളുമായി നാട്ടിലേക്ക് മടങ്ങി

Jharkhand Chief Minister Hemant Soren returned home after being absorbed by the beauty of Bekal
Jharkhand Chief Minister Hemant Soren returned home after being absorbed by the beauty of Bekal

അവധിക്കാല വിശ്രമത്തിനായി എത്തി ബേക്കലിന്റെ സൗന്ദര്യം നുകര്‍ന്ന ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അവിസ്മരണീയമായ അനുഭവങ്ങളുമായി നാട്ടിലേക്ക് മടങ്ങി. കേരള വിനോദസഞ്ചാര വകുപ്പ് മന്ത്രി  പി എ മുഹമ്മദ് റിയാസുമായി സംസാരിച്ച് ജാര്‍ഖണ്ഡിലേക്ക് ക്ഷണിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. 

മൂന്നു ദിവസത്തെ അവധിക്കാല വിശ്രമത്തിനായി ബേക്കലില്‍ എത്തിയ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഒരു ദിവസം അധികം താമസിച്ചു. ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ബി.ആര്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ പി ഷിജിന്‍ കേരളത്തിന്റെ പരമ്പരാഗത രീതിയിലുള്ള ഉപഹാരവും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിക്ക് നല്‍കി.

ബിആര്‍ ഡിസി പദ്ധതിയുടെ ഭാഗമായ താജ് ഹോട്ടലിലാണ് അദ്ദേഹം താമസിച്ചത് വലിയപറമ്പ് കായലില്‍ ഹൗസ് ബോട്ടില്‍ സഞ്ചരിച്ച അദ്ദേഹം കേരളത്തിന്റെ മനോഹാരിതയും ഇവിടുത്തെ ജനങ്ങളുടെ ശാന്തമായ പെരുമാറ്റത്തെപ്പറ്റിയും പ്രത്യേകം എടുത്തു പറഞ്ഞു. പുത്തരിച്ചോറും കേരള ഭക്ഷണവുമാണ് നാലുദിവസവും അദ്ദേഹം കഴിച്ചത്.

Tags