കാസർകോട് ജില്ലാ ജൈവവൈവിധ്യ തന്ത്രവും കര്‍മപദ്ധതിയും (ഡി.ബി.എസ്.എ.പി.) തയ്യാറാക്കുന്നതിനായുള്ള ശില്‍പശാല നടത്തി


കാസർകോട് : കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലാ ജൈവവൈവിധ്യ പരിപാലന സമിതിയുടെ പിന്തുണയോടെ ശില്‍പശാല നടത്തി.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല റീജിയണല്‍ കാമ്പസ് പയ്യന്നൂര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ വര്‍ക്ക്, പുലരി അരവത്ത് എന്നിവരുടെ സഹകരണത്തോടെയാണ് ഡി.ബി.എസ്.എ.പി ദ്വിദിന ശില്‍പശാല നടത്തിയത്.
ജില്ലയിലെ ജൈവ വൈവിധ്യ തന്ത്രവും കര്‍മ്മപദ്ധതിയും എന്ന വിഷയത്തില്‍ സംസ്ഥാന ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ.വി.ബാലകൃഷണന്‍ ആമുഖ ഭാഷണം നടത്തി.
തുടര്‍ന്ന് നടന്ന സംവാദ പരിപാടിയില്‍ ജില്ലയിലെ ജന്തുജാലങ്ങളുടെ സംരക്ഷണം, സുസ്ഥിരമായ ഉപയോഗം, തുല്യമായ പങ്കുവയ്ക്കല്‍ തുടങ്ങിയ വിഷയത്തില്‍ ഡെപ്യുട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്റ് കാസര്‍കോട് സോഷ്യല്‍ ഫോറെസ്ട്രി തലവന്‍ പി.ധനേഷ് കുമാര്‍ സംസാരിച്ചു. ജൈവവൈവിധ്യ സംരക്ഷണത്തില്‍ അടിസ്ഥാന ശാസ്ത്രത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും കെ.എസ്.ബി.ബി ടെക്‌നിക്കല്‍ സപ്പോര്‍ടിംഗ് ഗ്രൂപ്പ് അംഗം ഡോ.കെ.രാമചന്ദ്രന്‍ ക്ലാസ് എടുത്തു. ജില്ലയിലെ ബേഡേഴ്‌സില്‍ നിന്നുള്ള പ്രകൃതിശാസ്ത്രജ്ഞരായ ശ്യാംകുമാര്‍ പുറവങ്കര, രാജു കിദൂര്‍, എം.ഹരീഷ് ബാബു, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല റീജിയണല്‍ കാമ്പസ് പയ്യന്നൂര്‍ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എ.അനിത, എ.എസ്.അല്‍ഫ, പി.എസ്.ജയപ്രിയ എന്നിവര്‍ സംസാരിച്ചു.
പാനല്‍ സെക്ഷന്‍ രണ്ടില്‍ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ കെ.അഷറഫ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ കെ.എ.മുഹമ്മദ് ഹനീഫ്, കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.പി.ബിജു, ഗവേഷകനായ ഡോ.സന്തോഷ് കുമാര്‍ കൂക്കള്‍, കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോര്‍ഡ് ജില്ലാ കോഓര്‍ഡിനേറ്റര്‍ വി.എം.അഖില, കെ.ജെ.ജയലക്ഷ്മി, ജോമിയ ജോസഫ് എന്നിവര്‍ സംസാരിച്ചു. പാനല്‍ ചര്‍ച്ച മൂന്നില്‍ കാസര്‍കോട് സി.പി.സി.ആര്‍.ഐയിലെ പ്രിന്‍സിപ്പാള്‍ ഡോ.സി.തമ്പാന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.പി.അഹമ്മദ്, രവീന്ദ്രന്‍ കൊടക്കാട്, കെ.വി.ബാലകൃഷ്ണന്‍, എ.കെ.ജയപ്രകാശ്, ആദിത്യ ശിവകുമാര്‍, അഞ്ജു സുരേഷ് എന്നില്‍ സംസാരിച്ചു.

രണ്ടാം ദിവസം ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങള്‍ പങ്കെടുത്ത ചര്‍ച്ചയാണ് നടന്നത്. ജൈവവൈവിധ്യ സംരക്ഷണ മേഖലയില്‍ ജില്ലയില്‍ നടപ്പിലാക്കേണ്ടുന്ന വിവിധ പദ്ധതികളുടെ കരട് ആദ്യ ദിവസത്തെ രൂപരേഖയനുസരിച്ച് തയ്യാറാക്കി. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കേണ്ടുന്ന വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ വിശദമായ യോഗം ചേര്‍ന്ന് അന്തിമ കര്‍മ്മപദ്ധതി തയ്യാറാക്കും. 2030 ഓടെ ആന്താരാഷ്ട്ര മാനങ്ങള്‍ക്കനുസരിച്ച് ജില്ലയിലെ ജൈവവൈവിധ്യ മേഖലയെ ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ.വി.ബാലകൃഷ്ണന്‍ അറിയിച്ചു.