അനധികൃത ഖനനം; മഞ്ചേശ്വരം താലൂക്കിൽ ആറ് വാഹനങ്ങൾ പിടികൂടി കർശന നടപടി തുടരും: കാസർകോട് ജില്ലാ കളക്ടർ

google news
mining

കാസർകോട് : കാസർകോട് ജില്ലാ കളക്ടർ കെ . ഇമ്പശേഖറിൻ്റെ നിർദ്ദേശ പ്രകാരം മഞ്ചേശ്വരം താലൂക്ക് പരിധിയിൽ അനധികൃത ഖനങ്ങൾക്കെതിരെ മഞ്ചേശ്വരം ഭൂരേഖ തഹസിൽദാർ  കെ.ജി മോഹൻരാജിൻ്റെ നേതൃത്വത്തിൽ താലൂക്ക് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ വില്ലെജുകളിൽ നിന്നായി അനധികൃത ഖനനങ്ങളിലേർപ്പെട്ട ആറ് വാഹനങ്ങൾ  പിടികൂടി. 

കഴിഞ്ഞ ഒരാഴ്ചക്കിടെ അനധികൃത ഖനനങ്ങളിലേർപ്പെട്ട 10 വാഹനങ്ങൾ പിടികൂടിയിട്ടുണ്ട്. അനധികൃത ഖനനങ്ങൾക്കെതിരെ ഇനിയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Tags