ഹൊസങ്കര - ചിഗ്രുപദെ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

google news
sag

കാസർകോട് :  മീഞ്ച ഗ്രാമപഞ്ചായത്തിലെ ബാളിയൂര്‍ വാര്‍ഡിലെ കുളബയല്‍ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം. മീഞ്ച ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹൊസങ്കര-ചിഗ്രുപദെ ജലനിധി കുടിവെള്ള വിതരണ പദ്ധതി എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 

ഗ്രാമപഞ്ചായത്ത്  പ്രഡിഡണ്ട് സുന്ദരി ആര്‍. ഷെട്ടി  അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജയരാമ ബല്ലം കൂടല്‍, പഞ്ചായത്ത് അംഗങ്ങളായ മിസ്രിയ കെ.എം കുഞ്ഞി, റുഖിയ സിദ്ധീഖ്, സി.ബാബു, സരസ്വതി, പി.സുരേഷ്, ആല്‍ബര്‍ട്ട് ഡിസൂസ തുടങ്ങിയവര്‍ സംസാരിച്ചു.

Tags