കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഹിന്ദി ശില്പശാല സംഘടിപ്പിച്ചു

google news
ssss

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ടൗണ്‍ ഒഫീഷ്യല്‍ ലാംഗ്വേജ് ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദി ശില്പശാല സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു ഉദ്ഘാടനം ചെയ്തു. ദേശീയ ഭാഷയായ ഹിന്ദി പരിപോഷിപ്പിക്കുന്ന പ്രക്രിയയില്‍ അതിന്റെ പ്രായോഗിക തലത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി ഭാഷയെ ഭരണ ഭാഷയെന്നനിലയില്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.

കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡിലെ ചീഫ് മാനേജര്‍ ഒ. രമേശ് ക്ലാസ്സുകള്‍ നയിച്ചു. സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. മുത്തുകുമാര്‍ മുത്തുച്ചാമി, ഹിന്ദി വകുപ്പു മേധാവി പ്രൊഫ. മനു എന്നിവര്‍ ആശംസയര്‍പ്പിച്ചു. ഹിന്ദി ഓഫീസര്‍ ഡോ. അനീഷ് കുമാര്‍ ടി.കെ സ്വാഗതവും ഹിന്ദി ട്രാന്‍സ്ലേറ്റര്‍ അമിത എസ്. നന്ദിയും പറഞ്ഞു. കാസര്‍കോട് പ്രവര്‍ത്തിക്കുന്ന വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും പൊതു മേഖലാ ബാങ്കുകളിലെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Tags