കാസർകോട് സ്വദേശിയായ യുവാവ് ബംഗളൂരുവിൽ ഹൃദയാഘാതം മൂലം മരിച്ചു

google news
death

കാസർകോട്: കാസർകോട് സ്വദേശിയായ യുവാവ് ബംഗളൂരുവിൽ ഹൃദയാഘാതം മൂലം മരിച്ചു. അഡൂർ സ്വദേശിയും ബന്തിയോട് മുട്ടത്ത് താമസക്കാരനുമായ മുഹമ്മദ് നിസാർ (42) ആണ് മരിച്ചത്. ബംഗളൂരുവിൽ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. 

ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്.ഹസൈനാറിന്റെയും പരേതയായ അസ്മയുടേയും മകനാണ്. ഭാര്യ: ഷഫീഖ. മക്കൾ: അനീഷ, അമാനു. സഹോദങ്ങൾ: ആസിഫ്, കുബ്‌റ, ആയിഷ.
 

Tags