മടിക്കൈ പഞ്ചായത്തില്‍ ഭൂജല കുടിവെള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

dsg

കാസർകോട് :  ഭൂജല വകുപ്പിന്റെ നേതൃത്വത്തില്‍ മടിക്കൈ പഞ്ചായത്തിലെ രണ്ട് ഇടങ്ങളില്‍ നടപ്പാക്കിയ ഭൂജല കുടിവെള്ള പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു.
2023-24 വര്‍ഷത്തെ ഭൂജല വകുപ്പിന്റെ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി പ്രകാരം നിര്‍മ്മിച്ച മടിക്കൈ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ കോതോട്ടുപാറ, ഉമിച്ചി എന്നീ കുടിവെള്ള പദ്ധതികളാണ് നാടിന് സമര്‍പ്പിച്ചത്. 501444 രൂപ ചിലവില്‍ ഉമിച്ചി, 455540 രൂപ ചിലവില്‍ കോതോട്ടുപാറ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. കോതോട്ടുപാറ കുടിവെള്ള പദ്ധതി കാഞ്ഞങ്ങാട് സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.ഉമിച്ചി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.രാജേഷ് നിര്‍വ്വഹിച്ചു.

മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത അദ്ധ്യക്ഷത വഹിച്ചു. ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ഒ.രതീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.ശ്രീലത, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രകാശന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.സത്യ, ടി.രാജന്‍, രമ പത്മനാഭന്‍, പഞ്ചായത്തംഗം പി.ബാലകൃഷ്ണന്‍, മുന്‍ പ്രസിഡണ്ടുമാരായ സി.പ്രഭാകരന്‍, എം.രാജന്‍, മുന്‍ പഞ്ചായത്തംഗം എ.വി.ബാലകൃഷ്ണന്‍, പി.ആര്‍.ബാലകൃഷ്ണന്‍, വിനോദ് കുമാര്‍, കുഞ്ഞിരാമന്‍, സി.ബാബു എന്നിവര്‍ സംസാരിച്ചു. എന്‍.ഖാദര്‍ സ്വാഗതവും സതീഷ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Tags