കാസർഗോഡ് ജില്ലയിലെ ഒന്‍പത് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഹരിത ടൂറിസം പദ്ധതി

fgj
fgj

കാസർകോട് : ഹരിതകേരള മിഷന്റെ ഭാഗമായി ഡി.ടി.പി.സിയുമായി ചേര്‍ന്ന് ജില്ലയിലെ ഒന്‍പത് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഹരിത ടൂറിസം പദ്ധതി നടപ്പിലാക്കും. പൊസഡിഗുംബെ, കണ്വതീര്‍ത്ഥ, കുമ്പള റൂറല്‍, ചെമ്പരിക്ക, കീഴൂര്‍, കോടി കടപ്പുറം, കൈറ്റ് ബീച്ച്, കാഞ്ഞങ്ങാട് ടൗണ്‍ സ്ക്വയര്‍ ബേക്കല്‍ അഴിത്തല എന്നീ ഒന്‍പത് ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഇതിനായിതിരഞ്ഞെടുത്തിട്ടുള്ളത്. പദ്ധതിയിലൂടെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കും. ഹരിത ടൂറിസം കേന്ദ്രങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കും. ജില്ലയിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഹരിത വിദ്യാലയം പദ്ധതി നടത്തി വരികയാണ്. സ്‌കൂള്‍ പരിസരം ഹരിതാഭമാക്കുന്നതാണ് പദ്ധതി.

കുടുംബശ്രീയുമായി ചേര്‍ന്ന് ഹരിത അയല്‍ക്കൂട്ടം പദ്ധതി നടത്തി വരികയാണ്. ജില്ലയിലെ 91 സ്ഥാപനങ്ങള്‍ക്ക് എ പ്ലസ്, 676 സ്ഥാപനങ്ങള്‍ക്ക് എ ഗ്രേഡും നല്‍കി ഹരിത സ്ഥാപനങ്ങളായി അംഗീകരിച്ചു. സ്‌കൂളുകളിലെ ജല പരിശോധനാ ലാബുകള്‍, പച്ചത്തുരുത്തുകള്‍, നെറ്റ് സീറോ കാര്‍ബണ്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അവലോകനം ചെയ്തു.
 
സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നവകേരളം കര്‍മ്മപദ്ധതി രണ്ട് ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍, ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ എം. വത്സന്‍, ആര്‍ദ്രം മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. പി.വി അരുണ്‍, വിദ്യാകിരണം കോര്‍ഡിനേറ്റര്‍ എം. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags