കാസർകോട് ശാസ്ത്ര കോൺഗ്രസ്സിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു

google news
dsh


കാസർകോട് : 36 മത് ശാസ്ത്ര കോൺഗ്രസ്സിന്റെ ഭാഗമായി പ്രബന്ധ മത്സരം സംഘടിപ്പിച്ചു. കാസർകോട് ഗവൺമെന്റ് കോളേജിൽ ഒരുക്കിയ കവ്വായി ഹാൾ, കാര്യങ്കോട് ഹാൾ, മൊഗ്രാൽ ഹാൾ, നീലേശ്വരം ഹാൾ, ഷിറിയ ഹാൾ, ഉപ്പള ഹാൾ, ബേക്കൽ ഹാൾ, കുമ്പള ഹാൾ, മഞ്ചേശ്വം ഹാൾ എന്നിവിടങ്ങളിൽ വിവിധ വിഷയങ്ങളിലുള്ള പ്രബന്ധങ്ങളുടെ അവതരണങ്ങൾ നടന്നു. 

കൃഷിയും ഭക്ഷ്യ സസ്ത്രവും, ബയോടെക്നോളജി, രസതന്ത്ര ശാസ്ത്രം, ഭൂമിയും ഗ്രഹ ശാസ്ത്രവും എൻജിനീയറിങ് ആൻഡ് ടെക്നോളജി, പരിസ്ഥിതി ശാസ്ത്രവും വനം വന്യജീവിയും മത്സ്യബന്ധനവും മൃഗ സംരക്ഷണവും, ആരോഗ്യ ശാസ്ത്രം, ജീവിത ശാസ്ത്രം, ഭൗതിക ശാസ്ത്രം, ഗണിതവും സ്റ്റാറ്റിസ്റ്റിക്സും ശാസ്തീയ സാമൂഹിക പ്രതിബദ്ധത എന്നീ 12 വിഷയങ്ങളിലുള്ള പ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേക മത്സരങ്ങൾ നടന്നു. സമ്മാനങ്ങൾ സമാപന വേദിയിൽ വിതരണം ചെയ്യും. വിവിധ വിഷയങ്ങളിലായി 362 പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Tags