അനധികൃത മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ്; ആറു മാസത്തിനിടെ അരക്കോടി രൂപ പിഴ ഈടാക്കി

Fisheries Department against illegal fishing; A fine of half a crore rupees was collected in six months


കാസർകോട് :  അനധികൃത മത്സ്യബന്ധനത്തിനെതിരെ ആറു മാസത്തിനിടെ അരക്കോടി രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്. മഞ്ചേശ്വരം തീരത്തോട് ചേർന്ന് നൈറ്റ് ട്രോളിങ്ങ് നടത്തിയ കർണ്ണാടക ബോട്ട് ഫിഷറീസ് ഡിപ്പാർട്ട്മെന്റും കുമ്പള ,ബേക്കൽ, തൃക്കരിപ്പൂർ, കോസ്റ്റൽ പോലീസും ചേർന്ന് നടത്തിയ സംയുക്ത പട്രോളിങ്ങിലാണ് പിടിയിലായത്. കടൽതീരത്തു നിന്ന് 12 നോട്ടിക്കൽ മൈലിൽ ട്രോളിങ്ങ് നടത്തുന്നതിനു യന്ത്രവത്കൃത ബോട്ടുകൾക്ക് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം അനുവാദമില്ല. 

യന്ത്രവത്കൃത ബോട്ടുകളുടെ അനധികൃത മത്സ്യബന്ധനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് പരമ്പരാഗത മത്സ്യതൊഴിലാളികളെയാണ്. അനധികൃത മത്സ്യബന്ധനത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുവാൻ തന്നെയാണ് ഡിപ്പാർട്ട്മെന്റ് തീരുമാനമെടുത്തിരിക്കുന്നതെന്നും കഴിഞ്ഞ ആറുമാസത്തിനിടയിൽ ജില്ലയിൽ നിന്നു പിഴയിനത്തിൽ മാത്രമമായി അമ്പത് ലക്ഷം രൂപ സർക്കാരിലേക്ക് കെട്ടിയതായി കാസർകോട് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ.ലബീബ് അറിയിച്ചു. 

കർണ്ണാടക രജിസ്ട്രേഷനുള്ള ശാലോം മോർണ്ണിങ്ങ് സ്റ്റാർ വി എന്ന ബോട്ടാണ് മഞ്ചേശ്വരം ഷിറിയ കടപ്പുറത്തു നിന്ന് 10.4 ഫാത്തം ആഴത്തിൽ നിന്ന് വ്യാഴാഴ്ച്ച രാത്രി എട്ടരയ്ക്ക് പിടികൂടിയത്. കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമ പ്രകാരം 2.5 ലക്ഷം രൂപ പിഴ ഡെപ്യൂട്ടി ഡയറക്ടർ ബോട്ട് ഉടമയിൽ നിന്ന് ഈടാക്കി. ഫിഷറീസ് അസിസ്റ്റൻഡ് ഡയറക്ടർ പ്രീതയുടെ നിർദ്ദേശപ്രകാരം കുമ്പള മത്സ്യഭവൻ ഓഫീസർ ഷിനാസ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസറുടെ നേതൃത്വത്തിലുള്ള പട്രോളിങ്ങ് സംഘമാണ് ബോട്ട് പിടികൂടിയത്. 

മറൈൻ എൻഫോർസ്മെന്റ് സി.പി.ഒ അർജ്ജുൻ, കോസ്റ്റൽ പോലീസ് സ്റ്റേഷൻ ബേക്കൽ സി.പി.ഒ സജിത്ത്, എ.എസ്.സി.പി.ഒ പവിത്രൻ, കുമ്പള കോസ്റ്റൽ പോലീസ് സ്റ്റേഷൻ സി.പി.ഒ സനൂപ്, കോസ്റ്റൽ വാർഡൻ രൂപേഷ്, തൃക്കരിപ്പൂർ കോസ്റ്റൽ എ.എസ്.ഐ രാജ്മോഹൻ, സി.പി.ഒ സുഭാഷ്, റസ്ക്യൂ ഗാർഡുമാരായ ധനീഷ് ,അജീഷ്, ഡ്രൈവർ നാരായണൻ, വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
 

Tags