ഊര്‍ജ്ജ 2024; സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ് ചാമ്പ്യന്മാര്‍

google news
sss

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല അത്ലറ്റിക് മീറ്റ് 'ഊര്‍ജ്ജ 2024'ല്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ് ഓവറോള്‍ ചാമ്പ്യന്മാരായി. സ്‌കൂള്‍ ഓഫ് എജ്യൂക്കേഷന്‍ റണ്ണറപ്പായി. വിദ്യാര്‍ത്ഥികളില്‍ പുരുഷ വിഭാഗത്തില്‍ ശിവ സുന്ദര്‍ (എന്‍വിയോണ്‍മെന്റല്‍ സയന്‍സ്), വനിതാ വിഭാഗത്തില്‍ ആതിര ഇ.കെ. (എജ്യൂക്കേഷന്‍) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. അധ്യാപക വിഭാഗത്തില്‍ ഡോ ഇ. പ്രസാദും ഡോ മഞ്ജുവും അനധ്യാപക വിഭാഗത്തില്‍ രതിന്‍കുമാറും വീണ വിജയനും വ്യക്തിഗത ചാമ്പ്യന്മാരായി.

രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ഡീന്‍ അക്കാദമിക് പ്രൊഫ.അമൃത് ജി കുമാര്‍, ഫിസിക്കല്‍ എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ് ഡോ. മേലത്ത് ചന്ദ്രശേഖരന്‍ നായര്‍, സ്റ്റുഡന്റ് കൗണ്‍സില്‍ പ്രസിഡണ്ട് എ. ശ്രീഹരി, സ്‌പോര്‍ട്‌സ് സെക്രട്ടറി നവീന്‍ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Tags